കൊവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ജില്ലാ കലക്ടർമാർ, എസ് പിമാർ, ഡിഎംഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചർച്ച
 
കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ജില്ലാ കലക്ടർമാർ, എസ് പിമാർ, ഡിഎംഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചർച്ച

നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ഇന്ന് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയോട് കേരളത്തിലെ സ്ഥിതിഗതികളും എന്തെല്ലാം ആവശ്യങ്ങളും അവതരിപ്പിക്കണമെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും

സംസ്ഥാനത്ത് ഇതിനോടകം 456 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 116 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏഴ് പേർക്ക് രോഗം ഭേദമാകുകയും ചെയ്തു

കോട്ടയം, കൊല്ലം ജില്ലകളിൽ മൂന്ന് പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 21044 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 464 പേർ ആശുപത്രിയിലാണ്.