ഭരണഘടനയും നിയമസംവിധാനവുമുള്ള രാജ്യമാണ്, വെള്ളരിക്കാപ്പട്ടണമല്ല: ബലാത്സംഗ കേസ് പ്രതികളെ വെടിവെച്ചു കൊന്നതിനെതിരെ ബിജെപി

തെലങ്കാനയില് ബലാത്സംഗ കേസ് പ്രതികളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില് രൂക്ഷ വിമര്ശനവുമായി തെലങ്കാന ബിജെപി. നാല് പ്രതികളെ വെടിവെച്ചു കൊന്ന വിഷയത്തില് സര്ക്കാരും പോലീസും വിശദീകരണം
 

തെലങ്കാനയില്‍ ബലാത്സംഗ കേസ് പ്രതികളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന ബിജെപി. നാല് പ്രതികളെ വെടിവെച്ചു കൊന്ന വിഷയത്തില്‍ സര്‍ക്കാരും പോലീസും വിശദീകരണം നല്‍കണമെന്ന് സംസ്ഥാന ബിജെപി നേതൃത്വം ആവശ്യപ്പെട്ടു

കൂട്ടബലാത്സംഗവും കൊലപാതകവും ഹീനമായ കുറ്റമാണ്. ബിജെപി ഇതിനെ അപലപിക്കുന്നു. ആക്രമണത്തിന് വിധേയയായ യുവതിക്ക് നീതി ലഭ്യമാക്കുന്നതിന് ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി ബിജെപി വക്താവ് കൃഷ്ണസാഗര്‍ റാവു പറഞ്ഞു

ഭരണഘടനയും നിയമസംവിധാനവുമുള്ള രാജ്യമാണ് ഇന്ത്യ. വെള്ളരിക്കാപ്പട്ടണമല്ല. കുറ്റകൃത്യം നടക്കുമ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല. സംസ്ഥാന സര്‍ക്കാരും ഡിജിപിയും പത്രസമ്മേളനം നടത്തി വിശദീകരണം നടത്താന്‍ തയ്യാറാകണം. ഇതിന് ശേഷം മാത്രമേ ബിജെപി വിഷയത്തില്‍ പ്രതികരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.