ഫിംഗർ ഫൈവിലെ നിർമാണ പ്രവർത്തനങ്ങൾ ചൈന പൊളിച്ചുനീക്കുന്നു; പ്രശ്‌നപരിഹാരമാകുന്നതായി സൂചന

ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പരിഹാരമാകുന്നതായി റിപ്പോർട്ട്. പാൻഗോംഗ് തടാക തീരത്തെ ഫിംഗർ ഫൈവിലെ നിർമാണ പ്രവർത്തനങ്ങൾ ചൈന പൊളിച്ചുനീക്കിത്തുടങ്ങി. ചർച്ചകൾക്ക് പിന്നാലെയാണിത്. മേഖലയിൽ നിന്നുള്ള പിൻമാറ്റം പരമാവധി
 

ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നത്തിൽ പരിഹാരമാകുന്നതായി റിപ്പോർട്ട്. പാൻഗോംഗ് തടാക തീരത്തെ ഫിംഗർ ഫൈവിലെ നിർമാണ പ്രവർത്തനങ്ങൾ ചൈന പൊളിച്ചുനീക്കിത്തുടങ്ങി. ചർച്ചകൾക്ക് പിന്നാലെയാണിത്.

മേഖലയിൽ നിന്നുള്ള പിൻമാറ്റം പരമാവധി വേഗത്തിലാക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്. ഹെലിപാഡ് അടക്കമുള്ളവ മേഖലയിൽ ചൈന നിർമിച്ചിരുന്നു. വലിയ തോക്കുകൾ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും ഇവിടെ തയ്യാറാക്കിയിരുന്നു. ഇവയും നീക്കം ചെയ്തു തുടങ്ങി

ഫിംഗർ എട്ടിന്റെ കിഴക്കുഭാഗത്തേക്ക് മാറാനുള്ള നീക്കമാണ് ചൈന ആരംഭിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ പിൻമാറ്റം പൂർത്തിയാക്കി അടുത്തവട്ട ചർച്ചകളിലേക്ക് കടക്കും. വടക്കൻ ലഡാക്കിലെ കടന്നുകയറ്റത്തിൽ നിന്ന് ചൈന പിൻമാറണമെന്ന നിർദേശവും ഇത് ആവർത്തിക്കുന്നുണ്ട്. ഇതുസംബന്ധിച്ച ചർച്ചകളും വരും ദിവസങ്ങളിൽ നടക്കും.