അതിർത്തിയിൽ സംഘർഷം പുകയുന്നു: പാക്കിസ്ഥാനിലെ നാല് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു; 9 ഇന്ത്യൻ സൈനികരെ വധിച്ചതായി പാക്കിസ്ഥാൻ

ഇന്ത്യ-പാക് അതിർത്തിയിൽ ഒരിടവേളക്ക് ശേഷം സംഘർഷം മൂർച്ഛിക്കുന്നു. ഇരുഭാഗത്തു നിന്നുമായി രൂക്ഷമായ വെടിവെപ്പാണ് നടക്കുന്നത്. ഇന്ന് പുലർച്ചെ പാക്കിസ്ഥാനാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്. പാക് വെടിവെപ്പിൽ രണ്ട്
 

ഇന്ത്യ-പാക് അതിർത്തിയിൽ ഒരിടവേളക്ക് ശേഷം സംഘർഷം മൂർച്ഛിക്കുന്നു. ഇരുഭാഗത്തു നിന്നുമായി രൂക്ഷമായ വെടിവെപ്പാണ് നടക്കുന്നത്. ഇന്ന് പുലർച്ചെ പാക്കിസ്ഥാനാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്. പാക് വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ അതിശക്തമായി തിരിച്ചടിച്ചു

പാക് അധീന കാശ്മീരിൽ സ്ഥിതി ചെയ്യുന്ന നാല് ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. നീലം താഴ് വരയിലെ ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. 5 പാക് സൈനികരും ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഒമ്പത് ഇന്ത്യൻ സൈനികരെ വധിച്ചതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു. തങ്ങളുടെ നാല് സൈനികരും ആറ് പ്രദേശവാസികളും കൊല്ലപ്പെട്ടതായും പാക്കിസ്ഥാൻ പറയുന്നു.