ജൂൺ 8 മുതൽ സംസ്ഥാനത്ത് അന്തർ ജില്ലാ ഗതാഗതത്തിന്‌ അനുമതി; ബസ് സർവീസുകൾ ആരംഭിക്കും

സംസ്ഥാനത്ത് പൊതുഗതാഗതത്തിന് സർക്കാർ അനുമതി. എട്ടാം തീയതി മുതൽ അന്തർ ജില്ലാ ബസ് സർവീസുകൾ ആരംഭിക്കാം. അതേസമയം അന്തർ സംസ്ഥാന സർവീസുകൾക്ക് അനുമതിയില്ല. കെ എസ് ആർ
 

സംസ്ഥാനത്ത് പൊതുഗതാഗതത്തിന് സർക്കാർ അനുമതി. എട്ടാം തീയതി മുതൽ അന്തർ ജില്ലാ ബസ് സർവീസുകൾ ആരംഭിക്കാം. അതേസമയം അന്തർ സംസ്ഥാന സർവീസുകൾക്ക് അനുമതിയില്ല.

കെ എസ് ആർ ടി സി എട്ടാം തീയതി മുതൽ അന്തർ ജില്ലാ സർവീസുകൾ ആരംഭിക്കും. പകുതി സീറ്റുകളിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. അന്തർ ജില്ലാ യാത്രക്ക് നിരക്ക് വർധിപ്പിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി.

നിലവിൽ ജില്ലയ്ക്ക് അകത്തുള്ള യാത്രക്ക് കൂട്ടിയ നിരക്കിനനുസരിച്ചായിരിക്കും അന്തർ ജില്ലാ യാത്രയുടെയും നിരക്ക് വർധിപ്പിക്കുക. നിയന്ത്രണങ്ങളോടെ ഹോട്ടലുകൾ തുറക്കാനും തീരുമാനമായിട്ടുണ്ട്. കേന്ദ്രസർക്കാർ അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ അനുവദിച്ച ഇളവുകൾ അതേ പടി സംസ്ഥാനത്ത് നടപ്പാക്കില്ല.