ഐടി സെക്രട്ടറി സ്ഥാനത്തും നിന്നും ശിവശങ്കറിനെ നീക്കി; മുഹമ്മദ് വൈ സഫിറുള്ള പകരക്കാരന്‍

സ്വര്ണക്കടത്ത് കേസുമായി ബന്ധമുന്നയിക്കപ്പെട്ട എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടു. നേരത്തെ ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറി സ്ഥാനത്ത്
 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുന്നയിക്കപ്പെട്ട എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. നേരത്തെ ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ എം ശിവശങ്കര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയായ സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കടുത്ത നടപടി സ്വീകരിച്ചത്.

പുതിയ ഐടി സെക്രട്ടറിയായി മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ച് ഉത്തരവിറങ്ങി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മിര്‍ മുഹമ്മദ് ഐഎഎസിനെയും നിയമിച്ചു.