ഉചിതമായ സമയത്ത് ജമ്മു കാശ്മീരിന് സംസ്ഥാന പദവി നൽകും: അമിത് ഷാ

ഉചിതമായ സമയത്ത് ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കാശ്മീർ പുനഃസംഘടന ഭേദഗതി ബില്ലിൽ ലോക്സഭയിൽ നടന്ന
 

ഉചിതമായ സമയത്ത് ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കാശ്മീർ പുനഃസംഘടന ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ നടന്ന ചർച്ചക്കിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഈ ബിൽ കൊണ്ടുവന്നാൽ ജമ്മു കാശ്മീർ പദവി ഒരിക്കലും ലഭിക്കില്ലെന്ന ചില എംപിമാരുടെ ആരോപണം വെറുതെയാണെന്നും അമിത് ഷാ പറഞ്ഞു

ജമ്മു കാശ്മീരിന്റെ സംസ്ഥാനപദവിയുമായി യാതൊരു ബന്ധവും ഈ ബില്ലിനില്ല. പദവി ലഭിക്കില്ലെന്ന് ബില്ലിൽ എവിടെയും എഴുതിയിട്ടില്ല. എന്തുകൊണ്ട് ചിലർ മറിച്ചൊരു ആരോപണം ഉന്നയിക്കുന്നത്. ഉചിതമായ സമയത്ത് ജമ്മു കാശ്മീരിന് സംസ്ഥാന പദവി നൽകും

മറ്റ് കേന്ദ്രഭരണ പ്രദേശങ്ങൾ നേരത്തെ സംസ്ഥാന പദവി നേടിയിട്ടില്ലേ. മറ്റ് അതിർത്തി പ്രദേശങ്ങൾ സംസ്ഥാന പദവി നേടിയിട്ടില്ലേ, അതുപോലെ കാശ്മീരിനും അർഹമായ പദവി ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. ബിൽ ലോക്‌സഭയിൽ പാസായി.