അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം. സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണ് പുരസ്കാരം. ഡൽഹിയിൽ ചേർന്ന അവാർഡ് നിർണയ സമിതി ഐകകണ്ഠേനയാണ് തീരുമാനമെടുത്തത്. 11 ലക്ഷം രൂപയും
 

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണ് പുരസ്‌കാരം. ഡൽഹിയിൽ ചേർന്ന അവാർഡ് നിർണയ സമിതി ഐകകണ്‌ഠേനയാണ് തീരുമാനമെടുത്തത്.

11 ലക്ഷം രൂപയും സരസ്വതി ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരനല്ലൂർ സ്വദേശിയായ അക്കിത്തം 43ഓളം കൃതികൾ ലഭിച്ചിട്ടുണ്ട്. 93ാം വയസ്സിലാണ് രാജ്യത്തെ സാഹിത്യമേഖലയിലെ പരമോന്നത പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.

വെളിച്ചം ദു:ഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം എന്ന പ്രസിദ്ധമായ വരികൾ അടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാനകൃതി. 2017ൽ പദ്മശ്രീ ലഭിച്ചിട്ടുണ്ട്. മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്. ജി ശങ്കരക്കുറുപ്പ്, തകഴി, എസ് കെ പൊറ്റക്കാട്, എംടി വാസുദേവൻ നായർ, ഒ എൻ വി കുറുപ്പ് എന്നിവരാണ് ഇതിന് മുമ്പ് പുരസ്‌കാരം നേടിയതത്.