റിയ ചക്രബർത്തിയുടെ അറസ്റ്റിന് പിന്നാലെ ബോളിവുഡിൽ ജസ്റ്റിസ് ഫോർ റിയ ക്യാമ്പയിൻ

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിന് പിന്നാലെ ബോളിവുഡിൽ ജസ്റ്റിസ് ഫോർ റിയ
 

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിന് പിന്നാലെ ബോളിവുഡിൽ ജസ്റ്റിസ് ഫോർ റിയ ക്യാമ്പയിൻ. മയക്കുമരുന്ന് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിനാണ് റിയയെ അറസ്റ്റ് ചെയ്തത്.

വിദ്യാ ബാലൻ, അനുരാഗ് കശ്യപ്, കരീന കപൂർ, ശ്വേത ബച്ചൻ, സോനം കപൂർ തുടങ്ങിയവരെല്ലാം തന്നെ ജസ്റ്റിസ് ഫോർ റിയ ക്യാമ്പയിനിൽ പങ്കുചേർന്നിട്ടുണ്ട്. തുടർച്ചയായ മൂന്ന് ദിവസം റിയയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

ഞായറാഴ്ച ആറ് മണിക്കൂർ നേരവും തിങ്കളാഴ്ച എട്ട് മണിക്കൂർ നേരവും റിയയെ ചോദ്യം ചെയ്തിരുന്നു. റിയയുടെ സഹോദരൻ ഷൗവിക്, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ, സ്റ്റാഫ് ദീപേഷ് സാവന്ത് എന്നിവരെ കഴിഞ്ഞ ദിവസം തന്നെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേരും സുശാന്തിന് മയക്കുമരുന്ന് എത്തിച്ച് നൽകിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്.