മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കാൻ കെ സുരേന്ദ്രന്റെ അപരന് രണ്ടര ലക്ഷം രൂപ നൽകിയെന്ന് വെളിപ്പെടുത്തൽ

മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അപരനായി പത്രിക നൽകിയ സുന്ദരക്ക് പിൻമാറാൻ രണ്ടര ലക്ഷം രൂപ നൽകിയെന്ന് വെളിപ്പെടുത്തൽ. 15 ലക്ഷം രൂപയാണ് ആദ്യം
 

മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അപരനായി പത്രിക നൽകിയ സുന്ദരക്ക് പിൻമാറാൻ രണ്ടര ലക്ഷം രൂപ നൽകിയെന്ന് വെളിപ്പെടുത്തൽ. 15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നൽകിയത്. ജയിച്ച് കഴിഞ്ഞിട്ട് ബാക്കി നോക്കാമെന്ന് കെ സുരേന്ദ്രൻ ഉറപ്പ് നൽകുകയായിരുന്നുവെന്ന് സുന്ദര പറഞ്ഞു.

പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടിൽ പണം എത്തിച്ചത്. കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ബി എസ് പി സ്ഥാനാർഥിയായാണ് സുന്ദര നാമനിർദേശ പത്രിക നൽകിയത്. പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. പത്രിക പിൻവലിക്കുന്നതിന്റെ തലേ ദിവസം ഇയാളെ കാണാതായിരുന്നു. പിറ്റേ ദിവസം മഞ്ചേശ്വരത്തെ ബിജെപി ഓഫീസിലാണ് ഇയാൾ പ്രത്യക്ഷപ്പെട്ടത്

2016ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. അന്ന് കെ സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.