കടയ്ക്കലിലെ എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ; ബന്ധുക്കളായ മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്ലം കടയ്ക്കലില് എട്ടാം ക്ലാസുകാരിയായ ദളിത് വിദ്യാര്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില് അടുത്ത ബന്ധുക്കളായ മൂന്ന് പേര് അറസ്റ്റില്. കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്ട്ടത്തില് തെളിഞ്ഞിരുന്നു.
 

കൊല്ലം കടയ്ക്കലില്‍ എട്ടാം ക്ലാസുകാരിയായ ദളിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടുത്ത ബന്ധുക്കളായ മൂന്ന് പേര്‍ അറസ്റ്റില്‍. കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ഡി എന്‍ എ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

ഷിജു, ഷിബു, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇവര്‍ സമ്മതിച്ചു. ഇന്നലെയാണ് പോലീസിന് ഡി എന്‍ എ പരിശോധനാ ഫലം ലഭിക്കുന്നത്. ബന്ധുക്കളുടെ അടക്കം രക്തം ഡി എന്‍ എ പരിശോധനക്ക് നേരത്തെ അയച്ചിരുന്നു.

ജനുവരി 23നാണ് കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 24ന് നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു