മധ്യപ്രദേശിൽ 22ാമത്തെ കോൺഗ്രസ് എംഎൽഎയും രാജിവെച്ചു; സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടു

ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ മധ്യപ്രദേശിൽ കോൺഗ്രസിന്റെ 22ാമത്തെ എംഎൽഎയും രാജിവെച്ചു. മനോജ് ചൗധരി എന്ന എംഎൽഎയാണ് രാജിവെച്ചത്. ഇതോടെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.
 

ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ മധ്യപ്രദേശിൽ കോൺഗ്രസിന്റെ 22ാമത്തെ എംഎൽഎയും രാജിവെച്ചു. മനോജ് ചൗധരി എന്ന എംഎൽഎയാണ് രാജിവെച്ചത്. ഇതോടെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 230 അംഗ സഭയിൽ നിലവിൽ 228 അംഗങ്ങളാണുള്ളത്. 22 പേർ രാജിവെച്ചതോടെ 206 ആയി സഭയിലെ അംഗബലം

ഭൂരിപക്ഷം തെളിയിക്കാൻ 104 പേരുടെ പിന്തുണയാണ് കമൽനാഥ് സർക്കാരിന് വേണ്ടത്. എംഎൽഎമാരുടെ രാജിയോടെ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 92 ആയി ചുരുങ്ങി. രണ്ട് ബി എസ് പി, ഒരു എസ് പി, നാല് സ്വതന്ത്രർ എന്നിവരുടെ പിന്തുണയും സർക്കാരിനുണ്ട്. 99 പേരുടെ പിന്തുണയാണ് നിലവിൽ സർക്കാരിനുള്ളത്.

ബിജെപിക്ക് നിലവിൽ 107 പേരുടെ പിന്തുണയുണ്ട്. ഇതോടെ ബിജെപി സർക്കാരുണ്ടാക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായി. രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യ വൈകുന്നേരം ആറ് മണിക്ക് ബിജെപിയിൽ ചേരും. സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിച്ച് സിന്ധ്യയെ കേന്ദ്രമന്ത്രിയാക്കാനാണ് ബിജെപിയുടെ തീരുമാനം

ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയാകുമ്പോൾ ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തും. ഇന്നലെ സിന്ധ്യ പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.