കനകമല ഐഎസ് കേസ്: ഒന്നാം പ്രതി മൻസീദിന് 14 വർഷം തടവ്, രണ്ടാം പ്രതിക്ക് 10 വർഷം

രാജ്യാന്തര ഭീകര സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയെന്ന കേസിൽ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മൻസീദ് മുഹമ്മദിന് 14 വർഷം തടവും പിഴയും
 

രാജ്യാന്തര ഭീകര സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയെന്ന കേസിൽ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മൻസീദ് മുഹമ്മദിന് 14 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതി ചേലക്കര സ്വദേശി ടി സ്വാലിഹിന് 10 വർഷം തടവും വിധിച്ചിട്ടുണ്ട്

മൂന്നാം പ്രതി റാഷിദിന് ഏഴ് വർഷം തടവും പിഴയുമാണ് ശിക്ഷ. മറ്റ് പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദിന് മൂന്ന് വർഷവും തിരൂർ സ്വദേശി സഫ്വാന് എട്ട് വർഷവും കാഞ്ഞങ്ങാട് സ്വദേശി പി കെ മൊയ്‌നൂദ്ദീന് മൂന്ന് വർഷം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകളിലായി പ്രതികൾക്ക് ലഭിച്ച ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു. എൻ ഐ എ പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. കേസിൽ ആറ് പേരെ കുറ്റക്കാരായി കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ആറാം പ്രതി കുറ്റ്യാടി സ്വദേശി എൻ കെ ജാസിമിനെ കോടതി വെറുതെവിട്ടു.