ജലീലിന് പിന്തുണയുമായി കാനം; ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു മന്ത്രിയും രാജിവെച്ചിട്ടില്ല

മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു മന്ത്രിയും കേരളത്തിൽ രാജിവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ധാർമികതയുടെ
 

മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു മന്ത്രിയും കേരളത്തിൽ രാജിവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ധാർമികതയുടെ പ്രശ്‌നം കെ ടി ജലീലിന്റെ കാര്യത്തിൽ ഉദിക്കുന്നില്ലെന്നും കാനം പറഞ്ഞു

അന്വേഷണം നടക്കട്ടെ, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കെ ടി ജലീൽ ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരുമെന്ന് വിശ്വസിക്കുന്നില്ല. ഇ പി ജയരാജൻ ആക്ഷേപം വന്നപ്പോൾ സ്വയം ഒഴിഞ്ഞു നിൽക്കാമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതാണ്. കോടതി പരാമർശത്തെ തുടർന്നാണ് തോമസ് ചാണ്ടി രാജിവെച്ചത്.

ജുഡീഷ്യൽ കമ്മീഷന് മുന്നിൽ ഹാജരായപ്പോൾ എംഎഎൻ ഗോവിന്ദൻ നായരും ടി വി തോമസും രാജിവെച്ചിട്ടുണ്ട്. എന്നാൽ ജുഡീഷ്യൽ കമ്മീഷന് മുന്നിൽ ഹാജരായ ഉമ്മൻ ചാണ്ടി രാജിവെച്ചിട്ടില്ലെന്നും കാനം പറഞ്ഞു.