ജനങ്ങൾ കോൺഗ്രസിനെ ബദലായി കാണുന്നില്ല, നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്നും കപിൽ സിബൽ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ. കോൺഗ്രസിനെ ജനങ്ങൾ ബദലായി കാണുന്നില്ല. ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും
 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ. കോൺഗ്രസിനെ ജനങ്ങൾ ബദലായി കാണുന്നില്ല. ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്നും സിബൽ വിമർശിച്ചു

നേതൃത്വം പരാജയകാരണം അന്വേഷിക്കുന്നില്ല. ആത്മപരിശോധന നടത്തുന്നില്ല. പാർട്ടിയിൽ പ്രതികരിക്കാൻ വേദികളില്ലാത്തതിനാൽ ആശങ്ക പരസ്യമായി പ്രകടിപ്പിക്കുകയാണെന്നും സിബൽ പറഞ്ഞു.

ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസ് മത്സരിച്ചത്. 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും 19 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. മഹാസഖ്യത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച പാർട്ടിയും കോൺഗ്രസായിരുന്നു. കോൺഗ്രസിന്റെ ദയനീയ പ്രകടനം ഒന്നുകൊണ്ട് മാത്രമാണ് മഹാസഖ്യത്തിന് ചില്ലറ സീറ്റുകളുടെ വ്യത്യാസത്തിൽ അധികാരം നഷ്ടപ്പെട്ടതും.