കരിപ്പൂർ വിമാനാപകടം: പൈലറ്റും സഹ പൈലറ്റും ഉൾപ്പെടെ 16 പേർ മരിച്ചതായി റിപ്പോർട്ട്

കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 16 പേർ മരിച്ചതായി വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 21 പേരിൽ ആറ് പേരും ബേബി മെമ്മോറിയൽ ആശുപത്രിയിൽ
 

കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 16 പേർ മരിച്ചതായി വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 21 പേരിൽ ആറ് പേരും ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരും, മിംസിൽ പ്രവേശിപ്പിച്ചവരിൽ രണ്ട് പേരും മലപ്പുറത്ത് രണ്ട് പേരും കൊണ്ടോട്ടി റിലീസ് ആശുപത്രിയിൽ രണ്ട് പേരുമാണ് മരിച്ചത്.

സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്