കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ മെയ് 31 വരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് കർണാടക

ഈ മാസം 31 വരെ കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കർണാടകയിലേക്ക് പ്രവേശിപ്പിക്കില്ല. നാലാംഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ചർച്ച ചെയ്യുന്നതിന് ചേർന്ന ഉന്നതതല യോഗത്തിന്
 

ഈ മാസം 31 വരെ കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കർണാടകയിലേക്ക് പ്രവേശിപ്പിക്കില്ല. നാലാംഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ചർച്ച ചെയ്യുന്നതിന് ചേർന്ന ഉന്നതതല യോഗത്തിന് ശേഷം കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്.

കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് സംസ്ഥാനത്തേക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങൾ തമ്മിൽ പരസ്പരം ധാരണയോടെ അന്തർ സംസ്ഥാന യാത്രകൾ ആകാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ഈ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കില്ലെന്ന് യെദ്യൂരപ്പ അറിയിച്ചു

ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും മറ്റിടങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങളും അനുവദിക്കും.