ഓഫീസിൽ നടന്ന റെയ്ഡിൽ കടുത്ത അതൃപ്തിയുമായി ഗണേഷ്‌കുമാർ; ഇടതുമുന്നണിയെ സമീപിക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പത്തനാപുരത്തെ തന്റെ ഓഫിസിൽ നടന്ന റെയ്ഡിൽ ഗണേഷ്കുമാർ എംഎൽഎക്ക് കടുത്ത അതൃപ്തി. പോലീസ് നടപടിക്കെതിരെ ഗണേഷ്കുമാറിന്റെ പാർട്ടി ഇടതുമുന്നണിയെ സമീപിക്കും. സിപിഎം
 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പത്തനാപുരത്തെ തന്റെ ഓഫിസിൽ നടന്ന റെയ്ഡിൽ ഗണേഷ്‌കുമാർ എംഎൽഎക്ക് കടുത്ത അതൃപ്തി. പോലീസ് നടപടിക്കെതിരെ ഗണേഷ്‌കുമാറിന്റെ പാർട്ടി ഇടതുമുന്നണിയെ സമീപിക്കും.

സിപിഎം നേതൃത്വത്തിന്റെ അനുമതിയോടെയാണ് റെയ്ഡ് നടന്നതെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ടെന്നും പാർട്ടി കരുതുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തത്കാലം പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് പാർട്ടിയും ഗണേഷും

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ കാസർകോട് എത്തിയ ഭീഷണിപ്പെടുത്തിയ ഗണേഷിന്റെ പിഎ പ്രദീപിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. അതേസയമം ഗണേഷ് കുമാറിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ കാര്യമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ല. എംഎൽഎയുടെ പിഎ കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ഫോണും സിം കാർഡും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.