ജനം വിധിയെഴുതി: നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 73 കടന്നു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിച്ചു. 73.4 ശതമാനം പോളിംഗ് നടന്നുവെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കുകൾ. 77.9 ശതമാനം രേഖപ്പെടുത്തിയ കോഴിക്കോടാണ് ഏറ്റവും മുന്നിൽ. 68.09 രേഖപ്പെടുത്തിയ പത്തനംതിട്ടയാണ്
 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിച്ചു. 73.4 ശതമാനം പോളിംഗ് നടന്നുവെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കുകൾ. 77.9 ശതമാനം രേഖപ്പെടുത്തിയ കോഴിക്കോടാണ് ഏറ്റവും മുന്നിൽ. 68.09 രേഖപ്പെടുത്തിയ പത്തനംതിട്ടയാണ് ഏറ്റവും പിന്നിൽ.

2016ൽ 77.35 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അവസാന മണിക്കൂറുകളിലും ഇവിടങ്ങളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.

കോഴിക്കോടിന് പുറമെ കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് കൂടുതൽ പോളിംഗ്. ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിൽ വോട്ടിംഗ് ശതമാനം താരതമ്യേന കുറവാണ്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികളുണ്ടായിരുന്നില്ല. ബിജെപി വോട്ടുകൾ ഇവിടെ പോൾ ചെയ്തിട്ടില്ലെന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, തളിപ്പറമ്പ, ഇടുക്കി ജില്ലകളിലാണ് സംഘർഷം റിപ്പോർട്ട് ചെയ്തത്.