സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കൊവിഡ്, 26 മരണം; 8474 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 26 മരണവും ഇന്ന് റിപ്പോർട്ട്
 

സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 26 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6037 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 734 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധ സ്ഥിരീകരിച്ചവരിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 54339 സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 8474 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.