മദ്യഷോപ്പുകൾ ബുധനാഴ്ച മുതൽ തുറക്കും, ബാർബർ ഷോപ്പുകൾക്ക് തുറക്കാം; പരീക്ഷകൾ മാറ്റിവെച്ചു

നാലാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന നിയന്ത്രണങ്ങളുടെയും ഇളവുകളുടെയും മാനദണ്ഡങ്ങളിൽ തീരുമാനമായി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. ലോക്ക് ഡൗൺ
 

നാലാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന നിയന്ത്രണങ്ങളുടെയും ഇളവുകളുടെയും മാനദണ്ഡങ്ങളിൽ തീരുമാനമായി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചേർന്ന അവലോകന യോഗമാണ് തീരുമാനങ്ങൾ സ്വീകരിച്ചത്.

ബാർബർ ഷോപ്പുകൾക്ക് പ്രവർത്തനാനുമതി നൽകും. അതേസമയം മുടി വെട്ടാൻ മാത്രമായിരിക്കും അനുമതി. ഫേഷ്യൽ അനുവദിക്കില്ല. ബ്യൂട്ടി പാർലറുകൾക്കും പ്രവർത്തനാനുമതിയില്ല.

സംസ്ഥാനത്തെ മദ്യശാലകൾ ബുധനാഴ്ച തുറക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴിയാണ് വിതരണം. ബാറുകളിലെ പാഴ്‌സൽ കൗണ്ടറും ബുധനാഴ്ച മുതൽ തുറക്കും. സ്‌കൂളുകളും കോളജുകളും അടച്ചിടണമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം. ഇതിനാൽ സംസ്ഥാനത്തെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളും മാറ്റിവെക്കാൻ തീരുമാനമായി.