ഇ.ഡി ഒരു ചുക്കും ചെയ്യില്ല; കിഫ്ബിക്കെതിരായ നീക്കം നേരിടുമെന്ന് മന്ത്രി തോമസ് ഐസക്

കിഫ്ബി മസാല ബോണ്ടിൽ കേസെടുത്ത ഇ.ഡിക്കെതിരെ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് ധനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക
 

കിഫ്ബി മസാല ബോണ്ടിൽ കേസെടുത്ത ഇ.ഡിക്കെതിരെ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് ധനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും. വിഷയത്തിൽ പ്രതികരിക്കാൻ 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

മസാല ബോണ്ടിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഇഡി പറയുന്നു. കേന്ദ്ര സർക്കാർ അനുമതിയില്ലാതെ വിദേശധന സഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്നും ഇഡി ആരോപിക്കുന്നു

സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളാണ് കേസിനായി പരിഗണിച്ചത്. റിസർവ് ബാങ്കുമായി ഇതുസംബന്ധിച്ച സംശയ നിവാരണം നടത്തിയ ശേഷമാമ് കേസെടുത്തത്.