കിഫ്ബി മസാല ബോണ്ടിൽ ഇ ഡി അന്വേഷണം; ആർ ബി ഐക്ക് കത്ത് നൽകി

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഇഡി കത്ത് നൽകിയിട്ടുണ്ട്. വിശദാംശങ്ങൾ തേടിയാണ് ആർബിഐക്ക് കത്ത് നൽകിയത്.
 

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഇഡി കത്ത് നൽകിയിട്ടുണ്ട്. വിശദാംശങ്ങൾ തേടിയാണ് ആർബിഐക്ക് കത്ത് നൽകിയത്.

സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കിഫ്ബിയുടെ കടമെടുപ്പ് സർക്കാന് 3100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായി സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്.

ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കും. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ റിപ്പോർട്ടിലെ ചില പേജുകൾ പിന്നീട് എഴുതി ചേർത്തതാണെന്നായിരുന്നു സർക്കാരിന്റെ ആരോപണം.