ഒടുവിൽ തീരുമാനമായി: കെ കെ രമ വടകരയിൽ മത്സരിക്കും; യുഡിഎഫ് പിന്തുണ നൽകും

ആർഎംപി നേതാവ് കെ കെ രമ വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കും. രമ മത്സരിച്ചാൽ പിന്തുണ നൽകാമെന്നായിരുന്നു യുഡിഎഫ് നിലപാട്. ഇല്ലെങ്കിൽ സ്ഥാനാർഥിയെ നിർത്തുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു.
 

ആർഎംപി നേതാവ് കെ കെ രമ വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കും. രമ മത്സരിച്ചാൽ പിന്തുണ നൽകാമെന്നായിരുന്നു യുഡിഎഫ് നിലപാട്. ഇല്ലെങ്കിൽ സ്ഥാനാർഥിയെ നിർത്തുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. തുടർന്നാണ് ആർഎംപിയുടെ കമ്മിറ്റി ചേർന്ന് രമയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

മത്സരിക്കാനില്ലെന്ന് രമ ആദ്യം പറഞ്ഞിരുന്നു. എൻ വേണുവിനെ സെക്രട്ടറിയാക്കാനായിരുന്നു തീരുമാനം. എന്നാൽ രമ മത്സരിക്കില്ലെങ്കിൽ വടകരയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ ഇന്നലെ അറിയിച്ചു. തുടർന്നാണ് രമ തന്നെ മത്സരിക്കാൻ തീരുമാനമായത്

ഇതോടെ ഈ തെരഞ്ഞെടുപ്പിലും ടി പി വധം കോൺഗ്രസ് ഉയർത്തിക്കൊണ്ടുവരുമെന്ന് ഉറപ്പായി. കൊലപാതക രാഷ്ട്രീയത്തെ നേരിടാൻ ടിപിയുടെ ഭാര്യ മുന്നോട്ടു വരുമ്പോൾ അവരെ പിന്തുണയ്‌ക്കേണ്ടത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ബാധ്യതയാണെന്നായിരുന്നു ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചത്‌