കെ എം ബഷീറിന്റെ മരണം: പ്രതി ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണസംഘം

മാധ്യമപ്രവർത്തകൻ കെ. എം ബഷീർ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തേ സമർപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ
 

മാധ്യമപ്രവർത്തകൻ കെ. എം ബഷീർ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തേ സമർപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും രേഖകളും നൽകണമന്ന് ശ്രീറാം ആവശ്യപ്പെട്ടിരുന്നു. ഈ രേഖകൾ ശ്രീറാമിന് കൈമാറാനായി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വഷണ സംഘം വ്യക്തമാക്കിയത്.

രേഖയായി സമർപ്പിക്കേണ്ട ഡിവിആർ കോടതിയിൽ നൽകിയത് തൊണ്ടിമുതലായിട്ടാണ്. ഇതോടെ ഡിവിആറിലെ ദൃശ്യങ്ങൾ പ്രതികൾക്ക് ലഭിക്കാൻ കാലതാമസമെടുക്കും.