കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം മറിഞ്ഞുവീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നീണ്ടകര പുത്തൻതുറയിലാണ് സംഭവം ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീഴുകയായിരുന്നു.
 

കൊല്ലം ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നീണ്ടകര പുത്തൻതുറയിലാണ് സംഭവം

ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീഴുകയായിരുന്നു. ഇതുവഴി കടന്നുവന്ന കാറിന് മുകളിലേക്കാണ് മരത്തിന്റെ ശിഖരങ്ങൾ വന്നുപതിച്ചത്. ചില്ല് തകർന്ന് വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരുക്കുകൾ സംഭവിച്ചു

മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും അഗ്നിശമന വിഭാഗവും ചേർന്നാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.