ആറ് പേരെയും കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് ജോളി; കൊലപാതകത്തിന് പിന്നിൽ വ്യത്യാസ്ത കാരണങ്ങൾ

കോഴിക്കോട് കൂടത്തായിയിൽ അടുത്ത ബന്ധുക്കളെ വർഷങ്ങളുടെ ഇടവേളയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ജോളിയുടെ വെളിപ്പെടുത്തലുകൾ പുറത്ത്. ഓരോരുത്തരെയും കൊലപ്പെടുത്തിയത് വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണെന്ന് ജോളി പോലീസിന് മൊഴി നൽകി.
 
വീട്ടിലെ എല്ലാക്കാര്യങ്ങളും നോക്കിയിരുന്നത് ഗൃഹനാഥയായ അന്നമ്മ തോമസാണ്. കുടുംബത്തിന്റെ അധികാരം കൈക്കലാക്കാനാണ് അന്നമ്മയെ കൊലപ്പെടുത്തിയത്. ആദ്യകാലത്ത് ടോം തോമസുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. എന്നാൽ ഭർതൃപിതാവുമായി പിന്നീട് തെറ്റി. ഇതാണ് ടോം തോമസിനെ കൊലപ്പെടുത്താൻ കാരണം

ഭർത്താവായ റോയി തോമസുമായി നല്ല ബന്ധത്തിലായിരുന്നില്ല താനെന്ന് ജോളി പറഞ്ഞു. വഴക്കുകൾ സ്ഥിരമായതിനെ തുടർന്നാണ് ഭർത്താവിനെ കൊലപ്പെടുത്താൻ കാരണം. അന്നമ്മയുടെ സഹോദരനായ മാത്യുവിന് തന്റെ മേൽ സംശയം ഉടലെടുത്തതോടെയാണ് അദ്ദേഹത്തെയും കൊലപ്പെടുത്തിയത്.

ഇപ്പോഴത്തെ ഭർത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ കൊലപ്പെടുത്തിയതിൽ കാരണം പറഞ്ഞതിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്ന് പോലീസ് പറയുന്നു. സിലിയെ കൊലപ്പെടുത്തിയത് വെള്ളത്തിൽ വിഷം കലർത്തി നൽകിയാണ്. കുട്ടി ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചത്.