ജോളി തന്നെയും കൊല്ലുമെന്ന് ഭയപ്പെട്ടു, ചില കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നു: ഷാജു

കൂടത്തായി കൊലപാതക പരമ്പരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത മുഖ്യപ്രതി സയനൈഡ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. ജോളി നടത്തിയ ചില കൊലപാതകങ്ങളെ കുറിച്ച് തനിക്ക്
 

കൂടത്തായി കൊലപാതക പരമ്പരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത മുഖ്യപ്രതി സയനൈഡ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. ജോളി നടത്തിയ ചില കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നതായി ഷാജു മൊഴി നൽകി. പുറത്തുപറഞ്ഞാൽ തന്നെയും വധിക്കുമോയെന്ന ഭയമുണ്ടായിരുന്നു.

ജോളിയെ സംശയമുണ്ടായിരുന്നില്ലെന്നായിരുന്നു ഷാജുവിന്റെ ആദ്യ പ്രതികരണം. ജോളി എൻ ഐ ടി അധ്യാപിക ആണെന്നായിരുന്നു മറ്റുള്ളവരെ പോലും താനും വിശ്വസിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ വ്യത്യസ്ത മൊഴിയാണ് ഷാജു നൽകുന്നത്.

പലസമയത്തും ജോളി തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ജോളിയുടെ പുറമെയുള്ള ബന്ധങ്ങളും തനിക്ക് ഭയമുണ്ടാക്കിയിരുന്നു. താൻ ചെയ്ത കുറ്റകൃത്യങ്ങളിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായമുണ്ടായിരുന്നതായി ജോളി മൊഴി നൽകിയിരുന്നു.