കൂടത്തായി കൊലപാതക പരമ്പര: ആറ് കേസുകൾക്കും പ്രത്യേക അന്വേഷണ സംഘം; വെല്ലുവിളി നിറഞ്ഞ കേസെന്ന് ഡിജിപി

കൂടത്തായി കൊലപാതക പരമ്പര പോലീസിന് വെല്ലുവിളിയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വടകര എസ് പി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് കൊലപാതകങ്ങളും ഓരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്ന്
 

കൂടത്തായി കൊലപാതക പരമ്പര പോലീസിന് വെല്ലുവിളിയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വടകര എസ് പി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് കൊലപാതകങ്ങളും ഓരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്ന് ഡിജിപി പറഞ്ഞു

17 വർഷം മുമ്പാണ് ആദ്യ കൊലപാതകം നടന്നത്. അവസാന കൊലപാതകം നടന്നത് മൂന്ന് വർഷം മുമ്പും. അതിനാൽ തെളിവുകൾ കണ്ടെത്തുകയെന്നത് വെല്ലുവിളിയാണ്. കേസിൽ ദൃക്‌സാക്ഷിയോ ഒന്നുമുണ്ടാകില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടി.

ആറ് കേസുകൾക്കും പ്രത്യേകം അന്വേഷണ സംഘങ്ങൾ ഉണ്ടാകും. കേരളാ പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാകും സംഘത്തിലുണ്ടാകുക. സാങ്കേതിക വിദഗ്ധരും ഇവർക്കൊപ്പമുണ്ടാകും. കരുതുന്നതുപോലെ അത്ര എളുപ്പമല്ല കേസ് തെളിയിക്കാൻ. എന്നാൽ അസാധ്യമായി ഒന്നുമില്ലെന്നും ഡിജിപി പറഞ്ഞു.