ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു; കൊവിഡിനെതിരെ ഒന്നിച്ചു നിന്ന് പോരാടണമെന്ന് മോദി

ലോകമാകെ കൊവിഡ് 19നെതിരായ പോരാട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കടുത്ത നടപടികളാണ് കേന്ദ്രസർക്കാരിന് എടുക്കേണ്ടി വന്നത്. ജനങ്ങൾക്ക് സ്വാഭാവികമായും ബുദ്ധിമുട്ടുകളുണ്ടാകും. അതിന്റെ പേരിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും മൻ
 

ലോകമാകെ കൊവിഡ് 19നെതിരായ പോരാട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കടുത്ത നടപടികളാണ് കേന്ദ്രസർക്കാരിന് എടുക്കേണ്ടി വന്നത്. ജനങ്ങൾക്ക് സ്വാഭാവികമായും ബുദ്ധിമുട്ടുകളുണ്ടാകും. അതിന്റെ പേരിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും മൻ കി ബാത്തിൽ മോദി പറഞ്ഞു

രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണം. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നു. ലോക്ക് ഡൗൺ അല്ലാതെ മറ്റൊരു മാർഗവും ഈ മാഹാമാരിക്കെതിരെ സ്വീകരിക്കാനാകില്ല

നിയന്ത്രണങ്ങൾ കുറച്ചു ദിവസങ്ങൾ കൂടി പാലിക്കാൻ ഇന്ത്യൻ ജനത തയ്യാറാകണം. മനുഷ്യവർഗം ഒന്നിച്ചു നിന്ന് നടത്തേണ്ട പോരാട്ടമാണിത്. ചിലരൊക്കെ നിയന്ത്രണങ്ങൾ പാലിക്കാത്തത് ഗൗരവകരമാണെന്നും മോദി പറഞ്ഞു