വിപ്ലവ നക്ഷത്രത്തിന് തലസ്ഥാനം വിട നൽകി; അന്ത്യോപചാരം അർപ്പിച്ച് ഗവർണറും മുഖ്യമന്ത്രിയും

വിപ്ലവ നായികക്ക് വിട ചൊല്ലി കേരളം. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ച കെ ആർ ഗൗരിയമ്മയുടെ ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി, ഗവർണർ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
 

വിപ്ലവ നായികക്ക് വിട ചൊല്ലി കേരളം. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ച കെ ആർ ഗൗരിയമ്മയുടെ ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി, ഗവർണർ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി. ചെങ്കൊടി പുതപ്പിച്ചാണ് ഗൗരിയമ്മയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചത്.

സിപിഎം നേതാക്കളായ എം എ ബേബിയും എ വിജയരാഘവനും ചേർന്നാണ് മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചത്. നൂറുകണക്കിനാളുകൾ അയ്യങ്കാളി ഹാളിലേക്ക് എത്തിയെങ്കിലും പാസുള്ളവർക്ക് മാത്രമാണ് പോലീസ് പ്രവേശനം നൽകിയത്. കൊവിഡ് പ്രോട്ടോക്കോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് പൊതുദർശന സൗകര്യമൊരുക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്‌കാരത്തിനായി സ്വദേശമായ അരൂരിലേക്ക് കൊണ്ടുപോയി