നാളെ മുതൽ കെ എസ് ആർ ടി സി ദീർഘദൂര ബസുകൾ പഴയ നിരക്കിൽ സർവീസ് ആരംഭിക്കും

സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര കെ എസ് ആർ ടി സി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. 206 സർവീസുകളാണ് ആരംഭിക്കുന്നത്.
 

സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര കെ എസ് ആർ ടി സി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. 206 സർവീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സർവീസ്. അന്യ സംസ്ഥാന സർവീസുകളുണ്ടായിരിക്കില്ല.

കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക. തമ്പാനൂരിൽ കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. പകരം തിരുവനന്തപുരം ആനയറയിൽ നിന്നാകും താത്കാലിക സംവിധാനം.

ജനങ്ങൾക്ക് യാത്രാ സൗകര്യം ഉറപ്പുവരുത്തണമെന്ന നിലപാടിലേക്ക് ബസുടമകളും എത്തണമെന്ന് മന്ത്രി പറഞ്ഞു. ഇല്ലെങ്കിൽ ഇരുചക്ര വാഹനങ്ങൾ വർധിക്കും. സിറ്റി ബസുകൾ ഇല്ലാതാകും. കെഎസ്ആർടിസിയെയും ഇത് ബാദിക്കും. യാത്രക്കാർ ബസുകളെ ആശ്രയിക്കുക എന്ന രീതി കൊവിഡ് കാലത്ത് കുറഞ്ഞു. കൂടുതൽ ആളുകൾ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു