ഖുറാൻ വിഷയം വിട്ടുപിടിക്കാൻ യുഡിഎഫ്; ജലീലിനെതിരെ സ്വർണക്കടത്തിൽ മാത്രം പ്രതിഷേധം

നയതന്ത്ര ബാഗിൽ ഖുറാൻ കൊണ്ടുവന്നതുമായുണ്ടായ വിഷയത്തെ ഇടതുമുന്നണി പ്രതിരോധിക്കാനെത്തിയതോടെ കെ ടി ജലീലിനെതിരായ പ്രതിഷേധത്തിന്റെ കളം മാറ്റി യുഡിഎഫ്. സ്വർണക്കടത്തിൽ ഊന്നി മാത്രം ജലീലിനെതിരെ പ്രതിഷേധം നടത്തിയാൽ
 

നയതന്ത്ര ബാഗിൽ ഖുറാൻ കൊണ്ടുവന്നതുമായുണ്ടായ വിഷയത്തെ ഇടതുമുന്നണി പ്രതിരോധിക്കാനെത്തിയതോടെ കെ ടി ജലീലിനെതിരായ പ്രതിഷേധത്തിന്റെ കളം മാറ്റി യുഡിഎഫ്. സ്വർണക്കടത്തിൽ ഊന്നി മാത്രം ജലീലിനെതിരെ പ്രതിഷേധം നടത്തിയാൽ മതിയെന്നാണ് മുസ്ലീം ലീഗ് കോൺഗ്രസിന് നൽകിയിരിക്കുന്ന നിർദേശം

ഖുറാൻ ഉയർത്തിയുള്ള പ്രചാരണം സിപിഎമ്മിന് തന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. ജലീലിനെതിരായ സമരത്തെ ഖുറാന് എതിരായ സമരമെന്ന് വ്യാഖ്യാനിച്ചുള്ള ഇടതുപ്രചാരണത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞാണ് മറുതന്ത്രത്തിന് യുഡിഎഫ് രൂപം നൽകിയത്.

ഇടതുപ്രചാരണം ചില മുസ്ലീം വിഭാഗങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും യുഡിഎഫ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് സ്വർണക്കടത്ത് വിഷയത്തിൽ മാത്രമൂന്നി ജലീലിനെതിരായ രാഷ്ട്രീയ പ്രചാരണം മതിയെന്ന് ധാരണയായിരിക്കുന്നത്.

സിപിഎമ്മിനെ പ്രതിരോധിക്കാൻ മുസ്ലീം ലീഗ് നേതാക്കളെ തന്നെ രംഗത്തിറക്കിയതും വിശ്വാസികളെ കയ്യിലെടുക്കുന്നതിന്റെ ഭാഗമായിട്ടാണ്. കേരളത്തിൽ വർഗീയ കാർഡ് ഇറക്കാൻ സിപിഎമ്മും ജലീലും വഴിയൊരുക്കിയെന്ന മറുവാദമാകും യുഡിഎഫ് ഇനി ഉന്നയിക്കുക.