ഞങ്ങളെ വിരട്ടാന്‍ സർക്കാർ നോക്കണ്ട: കടകള്‍ നാളെ തുറക്കുമെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: സംസ്ഥനത്ത് എന്തു വന്നാലും നാളെയും മറ്റന്നാളും കടകള് തുറക്കുമെന്ന് വ്യാപര വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസീറുദ്ദീൻ. വിരട്ടൽ വേണ്ടെന്നും സംസ്ഥാന സർക്കാരിന് വ്യാപാരികൾ
 

തിരുവനന്തപുരം: സംസ്ഥനത്ത് എന്തു വന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് വ്യാപര വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസീറുദ്ദീൻ. വിരട്ടൽ വേണ്ടെന്നും സംസ്ഥാന സർക്കാരിന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു,

‘കേരളത്തിലെ ഏഴു മുഖ്യമന്ത്രിമാരുമായി നേരിട്ട് സംഭാഷണം നടത്തിയ ആളാണ് താന്‍. എല്ലാവരും എല്ലാകാലത്തും പേടിപ്പിക്കും. പീടിക ഒഴിപ്പിക്കുമെന്ന് പറഞ്ഞും, സെയില്‍സ് ടാക്‌സിലെ തെറ്റായ കാര്യങ്ങള്‍ തുറന്നു കാട്ടിയാല്‍ ജയിലില്‍ പിടിച്ചിടുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട്. ഇതിനൊക്കെ അതിജീവിച്ചു വന്ന വിപ്ലവ സംഘടനയാണിത്’-നസീറുദ്ദീൻ പറഞ്ഞു.

കടകള്‍ തുറക്കാന്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം എടുക്കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു. പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഓണക്കാലത്ത് ഏതുതരത്തിലുള്ള ഇളവുകള്‍ നല്‍കാനാകും എന്നതും ചര്‍ച്ചയില്‍ വിഷയമായേക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും വ്യാപാരി സംഘടന നേതാക്കള്‍ സൂചിപ്പിച്ചു.