കുണ്ടറയില്‍ അനധികൃത ഗ്യാസ് ഗോഡൗണില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: കുണ്ടറ പേരയത്ത് ഗ്യാസ് ഗോഡൗണില് പൊട്ടിത്തെറി. ഒരാള്ക്ക് ഗുരുതര പരിക്ക്. അപകട സമയത്ത് ഗോഡൗണില് ഉണ്ടായിരുന്ന നൗഫല് എന്നാള്ക്കാണ് പരിക്കേറ്റത്. ഇയ്യാളെ പാരിപ്പള്ളി മെഡിക്കല് കോളേജില്
 

കൊല്ലം: കുണ്ടറ പേരയത്ത് ഗ്യാസ് ഗോഡൗണില്‍ പൊട്ടിത്തെറി. ഒരാള്‍ക്ക് ഗുരുതര പരിക്ക്. അപകട സമയത്ത് ഗോഡൗണില്‍ ഉണ്ടായിരുന്ന നൗഫല്‍ എന്നാള്‍ക്കാണ് പരിക്കേറ്റത്. ഇയ്യാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുണ്ടറ ഫെയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ കെടുത്തിയിട്ടുണ്ട്.

അതേസമയം, അനധികൃതമായാണ് ഗ്യാസ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് വിവരം. 100 ഓളം ഗ്യാസ് സിലണ്ടറുകളും സിലണ്ടറിനുള്ളില്‍ ഗ്യാസ് നിറക്കുന്ന ഉപകാരങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു സിലണ്ടറാണ് പൊട്ടിത്തെറിച്ചത്.