ലാവ്‌ലിൻ കേസ് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്ന സിബിഐ ആവശ്യത്തിൽ സുപ്രീം കോടതി തീരുമാനം ഇന്ന്

എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യത്തിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. കോടതി ആവശ്യപ്പെട്ട കുറിപ്പിനൊപ്പം
 

എസ് എൻ സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യത്തിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. കോടതി ആവശ്യപ്പെട്ട കുറിപ്പിനൊപ്പം നൽകേണ്ട രേഖകൾ തയ്യാറാക്കാൻ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടത്.

സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കാനാണ് സാധ്യത. കേസിൽ ശക്തമായ വാദങ്ങളുമായി വരണമെന്ന് കഴിഞ്ഞാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി പറഞ്ഞിരുന്നു. സിബിഐക്ക് പറയാനുള്ളതെല്ലാം കുറിപ്പായി സമർപ്പിക്കാനും ജസ്റ്റിസ് യു യു ലളിത് നിർദേശിച്ചു.

രണ്ട് കോടതികൾ വെറുതെ വിട്ട കേസായതിനാൽ ഇനി വാദം കേൾക്കുമ്പോൾ ശക്തമായ വാദമുഖങ്ങളുമായി വരണമെന്നതായിരുന്നു കോടതിയുടെ നിർദേശം. 2017ലാണ് പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരളാ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.