ലൈഫ് മിഷൻ ക്രമക്കേട് കേസ്: പ്രതികളുടെ വാട്‌സാപ്പ് സന്ദേശങ്ങൾ വിജിലൻസിന് കൈമാറാൻ കോടതിയുടെ അനുമതി

ലൈഫ് മിഷൻ ക്രമക്കേട് കേസിൽ പ്രതികളുടെ വാട്സാപ്പ് സന്ദേശങ്ങൾ വിജിലൻസിന് കൈമാറാൻ കോടതിയുടെ അനുമതി. കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാറ്റുകൾ വിജിലൻസിന് നൽകാൻ എൻഐഎ കോടതിയാണ് അനുമതി
 

ലൈഫ് മിഷൻ ക്രമക്കേട് കേസിൽ പ്രതികളുടെ വാട്‌സാപ്പ് സന്ദേശങ്ങൾ വിജിലൻസിന് കൈമാറാൻ കോടതിയുടെ അനുമതി. കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാറ്റുകൾ വിജിലൻസിന് നൽകാൻ എൻഐഎ കോടതിയാണ് അനുമതി നൽകിയത്

ഒരാഴ്ചക്കുള്ളിൽ ഇവ സിഡാക്കിൽ നിന്ന് വിജിലൻസിന് ലഭിക്കും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, ഉൾപ്പെടെയുള്ളവരുടെ ഫോൺ രേഖകൾ പരിശോധിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്

സ്വപ്‌ന സുരേഷിന്റെ ഐടിവകുപ്പിലെ നിയമനം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം വേണമെങ്കിൽ കേസെടുക്കുമെന്ന് വിജിലൻസ് അറിയിച്ചു.