വടക്കാഞ്ചേരി ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കേസിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. സർക്കാരിനെതിരെ
 

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. കേസിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചത്.

സർക്കാരിനെതിരെ സിബിഐ അന്വേഷണമാണ് രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തത്. അതേസമയം യൂനിടാക്കിനെതിരായ അന്വേഷണവുമായി സിബിഐക്ക് മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. സ്വപ്‌ന അടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും തുടരാം

എഫ് സി ആർ എയുടെ പരിധിയിൽ വരില്ലെന്ന സർക്കാർ വാദത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി പറഞ്ഞു. എഫ് ഐ ആർ റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി.

പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾ കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സിബിഐ വാദം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂനിടാകും കോടതിയെ സമീപിച്ചിരുന്നു.