ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും; ഒറിജിനൽ ഫയൽ നൽകാനും നിർദേശം

ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളം നേരം യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്റെയും
 

ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളം നേരം യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിലെയും ഫയലുകൾ ഹാജരാക്കാനും അന്വേഷണ സംഘം നിർദേശം നൽകിയിരുന്നു.

എന്നാൽ ഒറിജിനൽ ഫയലുകൾ വിജിലൻസ് കൊണ്ടുപോയിരിക്കുകയാണെന്നാണ് യു വി ജോസ് നൽകിയ മറുപടി. ഇതേ തുടർന്നാണ് ഒറിജിനൽ ഫയലുകളുമായി വീണ്ടും ഹാജരാകാൻ സിബിഐ നിർദേശിച്ചിരിക്കുന്നത്. അന്വേഷണം തടസ്സപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന വിലയിരുത്തലാണ് സിബിഐ സംഘത്തിനുള്ളത്.

സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണവുമായി സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിക്കും.