യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ ഭവന പദ്ധതി പിരിച്ചുവിടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പദ്ധതിയിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ ഭവന പദ്ധതി പിരിച്ചുവിടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പദ്ധതിയിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ നേരത്തെ പറഞ്ഞിരുന്നു

ലൈഫ് മിഷനെ കുറിച്ച് കോൺഗ്രസിന് കൃത്യമായ അഭിപ്രായമുണ്ട്. ലൈഫ് മിഷൻ പിരിച്ചുവിടില്ല. രാജ്യത്ത് പതിനായിരക്കണക്കിന് പട്ടിണി പാവങ്ങളുണ്ട്. അവർക്കുള്ള ഭവനപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഞങ്ങളാണ്. ഞങ്ങൾ അധികാരത്തിൽ വന്നാൽ ആ പദ്ധതി ത്വരിതഗതിയിൽ മുന്നോട്ടു കൊണ്ടുപോകും. എന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകൾ

ലൈഫ് മിഷനെതിരായ ഹസന്റെ അടക്കമുള്ള പ്രസ്താവനകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലിനെ തുടർന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ നിലപാട് തിരുത്തുന്നത്. ലൈഫിനെതിരായ പരാമർശങ്ങളെ കെ മുരളീധരൻ പരസ്യമായി തന്നെ വിമർശിച്ചിരുന്നു.