എൽ ജെ ഡിയും ജെ ഡി എസും ലയിക്കുന്നു; വീരേന്ദ്രകുമാറുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി സി കെ നാണു

ലോക് താന്ത്രിക് ജനതാദളുമായി ലയിക്കാൻ തയ്യാറെന്ന് ജെ ഡി എസ്. ഇക്കാര്യത്തിൽ എൽ ജെ ഡി നേതാവ് എം പി വീരേന്ദ്രകുമാർ എംപിയുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി
 

ലോക് താന്ത്രിക് ജനതാദളുമായി ലയിക്കാൻ തയ്യാറെന്ന് ജെ ഡി എസ്. ഇക്കാര്യത്തിൽ എൽ ജെ ഡി നേതാവ് എം പി വീരേന്ദ്രകുമാർ എംപിയുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി ജെ ഡി എസ് സംസ്ഥാന അധ്യക്ഷൻ സി കെ നാണു അറിയിച്ചു

സോഷ്യലിസ്റ്റ് കക്ഷികൾ ഒരുമിക്കേണ്ട സമയമാണിത്. ജനതാദൾ എന്ന പ്രസ്ഥാനം ഭിന്നിച്ചു പോകാതെ ഒരുമിക്കണം. രണ്ട് പാർട്ടികൾക്കും ലയനത്തിൽ താത്പര്യമുണ്ട്. എല്ലാവരും സന്നദ്ധരായാൽ കാര്യങ്ങൾ അനുകൂലമാകുമെന്നും സി കെ നാണു പറഞ്ഞു.

ലയനത്തിന് തടസ്സമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം നടക്കാനാണ് സാധ്യത. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എൽ ജെ ഡിയിൽ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.