തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ; സംസ്ഥാനത്ത് ഇനി തെരഞ്ഞെടുപ്പ് ചൂട്

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ മാസം നടക്കുമെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. ചീഫ് സെക്രട്ടറിക്കും ജില്ലാ കലക്ടർമാർക്കും കമ്മീഷൻ കത്തയച്ചു. തീയതി പിന്നീട്
 

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ മാസം നടക്കുമെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. ചീഫ് സെക്രട്ടറിക്കും ജില്ലാ കലക്ടർമാർക്കും കമ്മീഷൻ കത്തയച്ചു. തീയതി പിന്നീട് അറിയിക്കുമെന്നാണ് കത്തിൽ പറയുന്നത്.

തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 31നകം പൂർത്തിയാക്കും. നവംബർ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണം ഏർപ്പെടുത്തും. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടികൾ സ്വീകരിക്കാനും സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്‌