ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിൽ എതിരില്ല; മലപ്പട്ടം 5, മടിക്കൈ 3 വാർഡുകളിലും ഇലക്ഷന് മുമ്പേ ജയിച്ച് എൽ ഡി എഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നിരവധി വാർഡുകളിൽ ഇടതുപക്ഷ സ്ഥാനാർഥികൾക്ക് എതിരില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയവും കഴിഞ്ഞതോടെയാണ് ഇക്കാര്യം വ്യക്തമായത്. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ
 

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നിരവധി വാർഡുകളിൽ ഇടതുപക്ഷ സ്ഥാനാർഥികൾക്ക് എതിരില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയവും കഴിഞ്ഞതോടെയാണ് ഇക്കാര്യം വ്യക്തമായത്.

കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിൽ ഇടതുപക്ഷ സ്ഥാനാർഥികൾക്ക് എതിരില്ല. മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും കാങ്കോൽ-ആലപടമ്പ പഞ്ചായത്തിലെ രണ്ട് വാർഡുകളിലും മടിക്കൈ പഞ്ചായത്തിലെ 3 വാർഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഒരു വാർഡിലും ഇടതുസ്ഥാനാർഥികൾ എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു.