ലോക്ക് ഡൗൺ നിയന്ത്രണം തുടരുമോ: മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് തുടർ തീരുമാനം എന്താകണമെന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൊവിഡ് സ്ഥിതിയും യോഗം വിലയിരുത്തും. കേസുകൾ കുറയുന്ന സാഹചര്യത്തിൽ
 

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് തുടർ തീരുമാനം എന്താകണമെന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൊവിഡ് സ്ഥിതിയും യോഗം വിലയിരുത്തും. കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാമെന്നാണ് അഭിപ്രായം. അതേസമയം ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കേണ്ടതില്ലെന്നും സർക്കാർ കരുതുന്നു

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതമായ 80:20 ഹൈക്കോടതി റദ്ദാക്കിയ സാഹചര്യവും യോഗം ചർച്ച ചെയ്യും. വിഷയത്തിൽ അപ്പീൽ പോകണമോയെന്ന കാര്യത്തിൽ നിയമവകുപ്പിനോട് വിശദമായ പരിശോധനക്ക് നിർദേശിച്ചേക്കും. സർക്കാർ തീരുമാനമാകും ഇതിൽ നിർണായകമാകുക.