ലോക്ക് ഡൗൺ സമയപരിധി നീട്ടുമെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ

രാജ്യത്ത് ലോക്ക് ഡൗൺ സമയപരിധി നീട്ടുമെന്ന വാർത്തകൾ കേന്ദ്രസർക്കാർ തള്ളി. കൂടുതൽ ദിവസത്തേക്ക് രാജ്യം അടച്ചിടുമെന്ന വാർത്തകളാണ് കേന്ദ്രം നിഷേധിച്ചത്. നിലവിൽ അത്തരം നീക്കമൊന്നുമില്ലെന്ന് കേന്ദ്ര കാബിനറ്റ്
 

രാജ്യത്ത് ലോക്ക് ഡൗൺ സമയപരിധി നീട്ടുമെന്ന വാർത്തകൾ കേന്ദ്രസർക്കാർ തള്ളി. കൂടുതൽ ദിവസത്തേക്ക് രാജ്യം അടച്ചിടുമെന്ന വാർത്തകളാണ് കേന്ദ്രം നിഷേധിച്ചത്. നിലവിൽ അത്തരം നീക്കമൊന്നുമില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു.

ഏപ്രിൽ 14 വരെ 21 ദിവസത്തേക്കായിരുന്നു രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഒരാഴ്ച കൂടി നീട്ടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം വാർത്തകൾ ആശ്ചര്യപ്പെടുത്തുന്നുവെന്നായിരുന്നു രാജീവ് ഗൗബയുടെ പ്രതികരണം. അതേസമയം ലോക്ക് നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് 49 ദിവസത്തെ ലോക്ക് ഡൗൺ വേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ഒരു പഠനം പുറത്തുവന്നിരുന്നു. ക്രേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകരാണ് ഇത്തരം പഠനത്തിന് പിന്നിൽ