ലോക്ക് ഡൗൺ ലംഘനം: ഇന്നലെ അറസ്റ്റിലായത് 2000 പേർ, ഇന്നും കടുത്ത നിയന്ത്രണം തുടരും

സംസ്ഥാനത്ത് ഇന്ന് കൂടി സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. ഹോട്ടലുകളിൽ നിന്ന് പാഴ്സൽ അനുവദിക്കില്ല. ഓൺലൈൻ ഓർഡർ മാത്രമെടുക്കാം. ഇന്നലെ ലോക്ക് ഡൗൺ
 

സംസ്ഥാനത്ത് ഇന്ന് കൂടി സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ അനുവദിക്കില്ല. ഓൺലൈൻ ഓർഡർ മാത്രമെടുക്കാം. ഇന്നലെ ലോക്ക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് രണ്ടായിരം പേരാണ് അറസ്റ്റിലായത്. 5000 പേർക്കെതിരെ കേസെടുത്തു

3500 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിമൂന്നിലും താഴെയെത്തിയ സ്ഥിതിക്ക് 16ന് ശേഷം ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്

ഇന്ന് പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം.