തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി; സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ഇ-പാസ് നിർബന്ധമാക്കി

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ഓഗസ്റ്റ് 31 വരെ ലോക്ക് ഡൗൺ നീട്ടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിർത്തികൾ കടക്കുന്നതിനും
 

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഓഗസ്റ്റ് 31 വരെ ലോക്ക് ഡൗൺ നീട്ടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിർത്തികൾ കടക്കുന്നതിനും ഇ-പാസ് നിർബന്ധമാക്കി. ബസ്, ടാക്‌സി സർവീസുകൾ ഓഗസ്റ്റ് 31 വരെയുണ്ടാകില്ല

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് വൈകുന്നേരം 7 മണി വരെ തുറക്കാം. എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. രാത്രി യാത്ര നിരോധനവും ഏർപ്പെടുത്തി. ജിം, യോഗ കേന്ദ്രം, ഷോപ്പിംഗ് മാളുകൾ പ്രവർത്തിക്കില്ല

ഇന്നലെ മാത്രം തമിഴ്‌നാട്ടിൽ 6426 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,34,114 ആയി ഉയരുകയും ചെയ്തു. 3741 പേരാണ് മരിച്ചത്.

തമിഴ്‌നാട്, ലോക്ക് ഡൗൺ