ലോക്ക് ഡൗൺ നീട്ടുമെന്ന സൂചന നൽകി പ്രധാനമന്ത്രി; ഇളവുകൾ സംസ്ഥാനങ്ങൾക്ക് പ്രഖ്യാപിക്കാം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം
 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം ഇളവുകൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകും

ഏതൊക്കെ മേഖലകളിലാണ് ഇളവുകൾ ആവശ്യമെന്ന് സംസ്ഥാനങ്ങൾ അറിയിക്കണം. ഇതിനായി മൂന്ന് ദിവസത്തെ സമയമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. കൊവിഡിന് ശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌കൂൾ, കോളജ് അധ്യായനത്തിന് ബദൽ മാർഗങ്ങൾ തേടേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു

യോഗത്തിൽ എട്ട് സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, ബീഹാർ, അസം, തെലങ്കാന, ഡൽഹി, ബംഗാൾ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. വിമാന, ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.