ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടിയേക്കും

ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസർക്കാർ ആരാഞ്ഞിട്ടുണ്ട്. എന്നാൽ അഞ്ചാംഘട്ട ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ കേന്ദ്രം നൽകും. കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെയുള്ള
 

ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസർക്കാർ ആരാഞ്ഞിട്ടുണ്ട്.

എന്നാൽ അഞ്ചാംഘട്ട ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ കേന്ദ്രം നൽകും. കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെയുള്ള പ്രദേശങ്ങളിലാവും ഇളവ്. കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തന്നെ പാലിക്കും.

മെയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗൺ. ഈ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ തീരുമാനം വരുന്നത്. നാലാംഘട്ട ലോക്ക്ഡൗണിൽ ആഭ്യന്തര വിമാന സർവീസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായാൽ ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യത്തോടെയോ അന്താരാഷ്ട്ര വിമാന സർവീസും ആരംഭിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം നൽകുന്ന സൂചന.