ലോക്ക് ഡൗൺ നീണ്ടേക്കുെന്ന് സൂചന; മേയ് 3ന് ശേഷവും ട്രെയിൻ, വിമാന സർവീസുകളുണ്ടാകില്ല

ലോക്ക് ഡൗൺ വീണ്ടും നീണ്ടേക്കുമെന്ന് സൂചന. നിലവിൽ മേയ് 3 വരെയാണ് ലോക്ക് ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ മേയ് 15 വരെയെങ്കിലും ലോക്ക്
 

ലോക്ക് ഡൗൺ വീണ്ടും നീണ്ടേക്കുമെന്ന് സൂചന. നിലവിൽ മേയ് 3 വരെയാണ് ലോക്ക് ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ മേയ് 15 വരെയെങ്കിലും ലോക്ക് ഡൗൺ നീട്ടി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ

രോഗവ്യാപനം തടഞ്ഞുനിർത്താനായ മേഖലകളിൽ മേയ് മൂന്നിന് ശേഷം ബസ് സർവീസുകൾ അനുവദിക്കും. മേയ് 3ന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ കാലാവധി അവസാനിക്കുന്നതോടെ നാൽപ്പത് ദിവസമാകും രാജ്യം അടഞ്ഞുകിടക്കുക. രോഗബാധ കൂടുതൽ കാണുന്ന മുംബൈ, ഡൽഹി അടക്കമുള്ള മെട്രോ നഗരങ്ങളിൽ ലോക്ക് ഡൗൺ നീട്ടി നൽകിയ ശേഷം മറ്റിടങ്ങളിൽ ഘട്ടംഘട്ടമായി ഇളവുകൾ നൽകാനാകും കേന്ദ്രം ശ്രമിക്കുക

ബസ് സർവീസുകൾ അനുവദിക്കുമെങ്കിലും തീവണ്ടി, വിമാന സർവീസുകൾ മേയ് 3ന് ശേഷം തുടങ്ങില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. തീവണ്ടി, വിമാന സർവീസുകൾ മേയ് 15ന് ശേഷം തുടങ്ങാനുള്ള ശുപാർശയാണ് മന്ത്രിമാരുടെ സമിതിക്ക് മുന്നിലുള്ളത്. സ്‌കൂളുകളും കോളജുകളും തുറക്കുന്നതിൽ ജൂൺ ഒന്നിന് ശേഷം മാത്രമേ തീരുമാനമാകു

നഗരങ്ങൾക്കുള്ളിൽ മാത്രം ബസ് സർവീസുകൾ മേയ് 3 മുതൽ അനുവദിച്ചേക്കും. മാസ്‌കുകൾ നിർബന്ധമാക്കും. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ചടങ്ങുകൾക്കുമുള്ള നിയന്ത്രണവും തുടരും. കടകൾ തുറക്കാനുള്ള അനുമതി മേയ് മൂന്നിന് ശേഷം നൽകും.